ഒരു വെബ്‌സീരീസ് കാണുന്ന ലാഘവത്തോടെയോ, ഗെയിം കളിക്കുന്ന താത്പര്യത്തോടെയോ, പഠനത്തെ സമീപിക്കാൻ പ്രാപ്തമാക്കുന്ന ഉള്ളടക്കത്തോടെയാണ് ടോട്ടോയിലെ ഓരോ കോഴ്‌സും ഡിസൈൻ ചെയ്തിരിക്കുന്നത്. പഠനത്തിനെ എല്ലാ തരത്തിലും ആനന്ദകരമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം.
ആധുനിക വിദ്യാഭ്യാസ മേഖല വലിയ ഒരു മാറ്റത്തിൻറെ പാതയിലാണ്, ക്ലാസ്സ്മുറികളും, പുസ്തകങ്ങളും ഉൾകൊള്ളുന്ന പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നും, ഓൺലൈൻ ലേർണിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് പഠനരീതികൾ മാറുന്നു. സാധാരണക്കാരായ വിദ്യാർത്ഥികൾ പോലും ഈയൊരു വിപ്ലവകരമായ മാറ്റത്തിൽ ഉൾക്കൊള്ളണം എന്ന ചിന്തയിൽ നിന്നാണ് ടോട്ടോ പ്രവർത്തനം തുടങ്ങുന്നത്. തീർത്തും ആധുനികമായ രീതിയിൽ, കണ്ടും കേട്ടും, പരസ്പരം ചർച്ചചെയ്തും, എളുപ്പത്തിൽ ഹൃദിസ്ഥമാക്കാൻ സഹായിക്കുന്ന, ഓൺലൈൻ ലേർണിംഗ് സൊല്യൂഷൻ ആണ് ടോട്ടോ.
ആപ്പ് വഴിയും വെബ്സൈറ്റ് വഴിയുമാണ് ഗുണഭോക്താക്കളിൽ എത്തിക്കാൻ ഉദ്ദേശിക്കുന്നത്. കോഴ്‌സ് സബ്സ്ക്രൈബ് ചെയ്തവർക്ക് കേന്ദ്രീകൃതമായി റെക്കോർഡ് ചെയ്ത വീഡിയോകൾക്ക് പുറമെ പാഠഭാഗങ്ങളെ ആസ്പദമാക്കിയുള്ള ഓൺലൈൻ സെഷൻസും ലഭ്യമാക്കുന്നു
2020 അക്കാദമിക വർഷത്തിൻറെ രണ്ടാം പാദത്തിൽ പ്രോഡക്ട് ലോഞ്ച് ഉണ്ടായിരിക്കുന്നതാണ്.